Dubai Puzha

ദുബായ്പ്പുഴ
Krishnadas
പൂവിന്റെ ഗന്ധംപോലെ ഗസലിന്റെ ഈണംപോലെ ഒരു ചരിത്രകാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. കണ്ണീരും പുഞ്ചിരിയുമായി പ്രവാസ ജീവിതത്തിന്റെ പുതുതലമുറകള്‍ നമുക്ക് മുന്നിലൂടെ കടന്നു പോകുമ്പോഴും ദുബായ്പ്പുഴയുടെ വായനാനുഭവം വേറിട്ടുതന്നെ നില്‍ക്കുന്നു. ആത്മാവിന്റെ മധുരമായ ഒരു കാല്പനിക വിഷാദമായി, സ്വന്തം ഓര്‍മ്മകളിലും വേദനകളിലും ഈണങ്ങള്‍ മൂളുന്ന കാവ്യപുസ്തകമായി, കാലികമായ അതിരുകള്‍ക്കപ്പുറം നിലകൊള്ളുന്നു. ‘ദുബായ് ക്രീക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന ദുബായ്പ്പുഴയുടെ തീരത്തു നിന്നുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് കാല ത്തെയും ചരിത്രത്തെയും വരച്ചുവെച്ചിരിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഇറാന്‍-ഇറാഖ് യുദ്ധം, കുവൈറ്റ് ആക്രമണം, പലസ്തീന്‍ ദുരന്തം, ഇന്ത്യാപാക്കിസ്ഥാന്‍ യുദ്ധം എന്നിങ്ങനെ ലോകസംഘര്‍ഷങ്ങളുടെ അലയൊലികള്‍ ഈ കൃതി പങ്കിടുന്നുണ്ട്. ഒരു സമൂഹം തനിക്കന്യമായ മണ്ണില്‍ വേരുകളാഴ്ത്തുന്നതെങ്ങനെയെന്ന് പരിശോധിക്കുന്ന ഡയസ്‌പോറ (പ്രവാസം) സാഹിത്യത്തിന്റെ ലക്ഷണമൊത്ത ഒരു കൃതിയാണ് ദുബായ്പ്പുഴ.
190 രൂപയുടെ പുസ്‌തകം 160 രൂപയ്ക്ക് വാങ്ങാം
https://sameemart.com/…/dubaipuzha-%E0%B4%A6%E0%B5%81%E0%B4…

Leave a comment

Design a site like this with WordPress.com
Get started